ADVERTISEMENT
കായംകുളം: (KVARTHA) നവകേരള സദസിനെത്തിയ വയോധികക്ക് വീണ് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 10.15ന് കായംകുളം എല്‍മെക്സ് മൈതാനത്താണ് സംഭവം. കായംകുളം എരുവ മണലൂര്തറയില് ഓമനക്കാണ് (65) പരുക്കേറ്റത്. സദസിലെ പ്ലാറ്റ് ഫോമിലേക്ക് കയറിയപ്പോള്‍ വിടവിലൂടെ താഴെ വീഴുകയായിരുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.
കാലിന് പരുക്കേറ്റ ഇവരെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രഥമശ്രുശൂഷ നല്കിയ ശേഷം ആംബുലന്‍സില്‍ കായംകുളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Keywords: Woman who came to Navakerala Sadas fell down and injured, Alappuzha, News, Woman, Injured, Hospital, Treatment, Ambulance, Platform, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

