Arrested | ആക്രി ശേഖരിക്കുന്നതിനിടെ റെയില്‍വേ കേബിള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചതായി പരാതി; തമിഴ്‌നാട് സ്വദേശിയായ സ്ത്രീ അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപം സിഗ്നല്‍ കേബിള്‍ മുറിച്ചു നീക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. തമിഴ്‌നാട് വില്ലുപുരം സ്വദേശിനിയായ ചിന്ന പൊന്നുവാണ് അറസ്റ്റിലായത്. ആക്രി ശേഖരിക്കുന്നതിനിടെയാണ് കേബിള്‍ മുറിച്ച് കടത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. 
Aster mims 04/11/2022

ഇന്‍സുലേഷന്‍ ഭാഗം മുറിച്ചപ്പോള്‍ ചെറുതായിട്ട് വൈദ്യുതാഘാതമേറ്റതോടെ യുവതി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ട ഉടന്‍ പരിശോധന നടത്തിയതോടെയാണ് വിവരം അറിയുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമം പുറത്തറിയുന്നത്. മോഷ്ടിച്ച് വില്‍പന നടത്തുകയായിരുന്നു ഉദ്ദേശമെന്നാണ് കണ്ടത്തല്‍. സിഗ്നല്‍ മെയിന്റനന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ കേബിളിലെ തകരാറുകള്‍ പരിഹരിച്ചു. യുവതിക്കൊപ്പം സഹായത്തിനായി ഉണ്ടായിരുന്ന ചിന്നസേലം സ്വദേശിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Arrested | ആക്രി ശേഖരിക്കുന്നതിനിടെ റെയില്‍വേ കേബിള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചതായി പരാതി; തമിഴ്‌നാട് സ്വദേശിയായ സ്ത്രീ അറസ്റ്റില്‍



Keywords: News, Kerala, Kerala-News, News-Malayalam, Woman, Rob, Railway Cable, Arrested, Accused, Kannur, Woman tries to rob railway cable, arrested. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia