പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു

 


വൈക്കം: (www.kvartha.com 29.05.2016) പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. വൈക്കം ഇത്തിപ്പുഴ സ്വദേശി രാധ (45), മകന്‍ സുബിന്‍ (22) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 6.45 മണിയോടെ ഇത്തിപ്പുഴയിലെ വീടിന് മുന്നില്‍ നിന്ന് പല്ല് തേക്കുകയായിരുന്ന രാധയുടെ ശരീരത്തിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീഴുകയായിരുന്നു.
പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു
രാധയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സുബിനും ഷോക്കേറ്റത്.

മരച്ചില്ല തട്ടിയതാവാം വൈദ്യുത കമ്പി പൊട്ടി വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Also Read:
കടുമേനിയിലെ മഠത്തില്‍ യുവ കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Keywords:  Woman, son electrocuted in Vaikom, Radha, Subin, postmortem, House, Hospital, Dead Body, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia