ഭിത്തിതുരന്ന് തടവ് ചാടിയ വനിത ആഡംബര ഫ് ളാറ്റില്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃപ്പൂണിത്തുറ: (www.kvartha.com 22.09.15) ഇക്കഴിഞ്ഞ ആഗസ്ത് 15 ന് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തിതുരന്ന് തടവുചാടിയ വനിതയെ പിടികൂടി. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ പരപ്പനങ്ങാടി സ്വദേശിനി നസീമയെയാണ് തൃപ്പൂണിത്തുറയിലെ ഒരു ആഡംബര ഫ് ളാറ്റില്‍ വെച്ച് പിടികൂടിയത്.

വിവിധ ജില്ലകളിലായി 15 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ് നസീമ.
വീട്ടുജോലിക്കാരിയായി നിന്ന് അവിടുത്തെ താമസക്കാരെ പറ്റിച്ച്  സ്വര്‍ണവും ആഭരണവും കവര്‍ന്ന് മുങ്ങുന്നതായിരുന്നു ഇവരുടെ രീതി. അറയ്ക്കല്‍ രാജകുടുംബാംഗം എന്ന് വിശ്വസിപ്പിച്ചു വേങ്ങര സ്വദേശിയെ വിവാഹം കഴിച്ച ശേഷം മുങ്ങിയ കേസിലാണ് നസീമ ഒടുവില്‍ പോലീസ് പിടിയിലാകുന്നത്.

എന്നാല്‍ പോലീസ് പിടിയിലായതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നസീമയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അവിടെ സെല്ലില്‍ ഒറ്റയ്ക്ക് പാര്‍പ്പിച്ചിരുന്ന നസീമ  മഴു ഉപയോഗിച്ച് ചുമരില്‍ ദ്വാരമുണ്ടാക്കി പുറത്തു ചാടുകയും സെല്ലിനു പിറകിലെ കാടുപിടിച്ചു കിടക്കുന്നസ്ഥലത്തു കൂടി 10 അടിയിലേറെ പൊക്കമുളള മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

ഇവരെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞദിവസം ആഡംബര ഫ് ളാറ്റില്‍ വെച്ച് പിടികൂടിയത്.

ഭിത്തിതുരന്ന് തടവ് ചാടിയ വനിത ആഡംബര ഫ് ളാറ്റില്‍ പിടിയില്‍


Also Read:
ബൈക്ക് യാത്രക്കാരനെ കാറിലെത്തി ഇടിച്ചുവീഴ്ത്തി 6 ലക്ഷം കൊള്ളയടിച്ചു; 4 പേര്‍ പിടിയില്‍; 2 കാറുകളും കസ്റ്റഡിയില്‍

Keywords:  Theft, Case, Arrest, Marriage, Police, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script