Found Dead | 'പ്രഭാത നടത്തത്തിനായി പോയ വീട്ടമ്മ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍'
Aug 7, 2023, 15:40 IST
ആലപ്പുഴ: (www.kvartha.com) പ്രഭാത നടത്തത്തിനായി പോയ വീട്ടമ്മയെ ഓടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനത്തില്‍ തങ്കമണി (63) ആണ് മരിച്ചത്. തിങ്കളാഴ്ച പ്രഭാത നടത്തത്തിനായി പോയതായിരുന്നു തങ്കമണി.
എന്നാല്‍ ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് ഓടയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു മുകളില്‍ ഓടയുടെ പാര്‍ശ്വഭിത്തി ഇടിഞ്ഞുവീണ നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Woman out for morning walk found dead in drain, Alappuzha, News, Woman Found Dead, Morning Walk, Dead Body, Police, Inquest, Postmortem, Family, Missing, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.