വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി

 


ADVERTISEMENT

ഏറ്റുമാനൂര്‍: (www.kvartha.com 07.09.2019) വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് കാണാതായത്. ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് യുവതിയെ കാണാതാകുന്നത്.

ശനിയാഴ്ച രാവിലെ ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവുമായി മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. വിവാഹത്തിനായി യുവതിയും ബന്ധുക്കളും വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെ ലോഡ്ജില്‍ മുറിയെടുത്തു.

വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി

എന്നാല്‍ അഞ്ചുമണിയോടെ യുവതിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman missing in wedding day, News, Marriage, Missing, Complaint, Marriage, Police, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia