Cyber Fraud | സൗഹൃദം നടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂരിലെ വീട്ടമ്മയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍; സൈബര്‍ പൊലീസ് അന്വേഷണമാരംഭിച്ചു
                                                 Jul 30, 2023, 22:23 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) സൗഹൃദം നടിച്ച് ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കി വീട്ടമ്മയുടെ രണ്ടരലക്ഷം രൂപ തട്ടിയടുത്തെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ സെല്‍ പൊലീസ് അറിയിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ഇരിട്ടി പൊലീസ് കൈമാറിയ കേസാണ് സൈബര്‍ സെല്‍ ഏറ്റെടുത്തത്. സൈബര്‍ സെല്‍ സിഐ സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. 
          
'ജര്‍മന്‍ സ്വദേശിയായ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയെ കബളിപ്പിച്ചത്. തട്ടിപ്പുകാരന്‍ ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും സ്വര്‍ണവും യൂറോയും ഉള്‍പ്പെടെ വീട്ടമ്മയ്ക്ക് സമ്മാനമായി അയച്ചിട്ടുണ്ടെന്ന് സന്ദേശം അയക്കുകയുമായിരുന്നു. സമ്മാനത്തിന്റെ വീഡിയോ ഉള്‍പെടെയുളളവ വീട്ടമ്മയ്ക്ക് ഫോണിലൂടെ നല്‍കുകയും ചെയ്തു.
 
ഇതിനിടെ ഡെല്‍ഹി വിമാനത്താവളം വഴി എത്തിയ സമ്മാനം വിമാനത്താവള അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണെും ഇതു വിട്ടു നല്‍കാന്‍ രണ്ടരലക്ഷത്തിലധികം രൂപ ചിലവാകുമെന്നും ഈ പണം നല്‍കിയാല്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനമാണ് ലഭിക്കുന്നതെന്നും ജര്‍മന്‍ സ്വദേശി ഫോണിലൂടെ അറിയിക്കുകയായിരുന്നു. ഇയാളെ വിശ്വസിച്ച വീട്ടമ്മ ഗൂഗിള്‍ പേ വഴി പണം പലതവണയായി നല്‍കിയെങ്കിലും സമ്മാനം മാത്രംലഭിച്ചില്ല', പൊലീസ് പറഞ്ഞു.
 
ഇതേ തുടര്‍ന്നാണ് വഞ്ചനയ്ക്കിരയായെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരിട്ടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസ് അന്വേഷണം സൈബര്‍ പൊലീസ് നിയന്ത്രണത്തിലുളള കാര്യമായതിനാല്‍ കണ്ണൂര്‍ സൈബര്‍ വിങിന് കൈമാറുകയായിരുന്നു. 
 
  Keywords: Cyber Fraud, Kannur, Crime, Cyber Cell, Kerala News, Kannur News, Cyber Crime, Woman loses lakhs to cyber fraud. 
 < !- START disable copy paste -->   
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.