യുവതി ചോരകുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു

 


യുവതി ചോരകുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു
കോട്ടയം: കെ എസ് ആര്‍ ടി സി ബസില്‍ പ്രസവിച്ച യുവതി ചോരക്കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്നു. ചൊവ്വാഴ്ച രാവിലെ കോട്ടയം -കുമളി ബസില്‍ നിന്നുമാണ് ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ബസില്‍ രക്തക്കറയും പൊക്കിള്‍ക്കൊടിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതാണ് പ്രസവം നടന്നത് ബസില്‍ വച്ചു തന്നെയാണെന്ന നിഗമനത്തിലെത്തിയത്.
കുഞ്ഞിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. ബസില്‍ കണ്ടെത്തിയ ഒരു മൊബൈല്‍ ഫോണ്‍ ചുറ്റിപ്പറ്റിയാണ് അന്വേഷണം.


Keywords: Mother,  Delivery, KSRTC bus, new-born, Baby, Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia