Arrested | ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
Sep 19, 2022, 12:12 IST
ADVERTISEMENT
കൊല്ലം: (www.kvartha.com) ചടയമംഗലത്ത് യുവ അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായരെ പൊലീസ് അറസ്റ്റുചെയ്തു. ചടയമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് ഐശ്വര്യ എന്ന അഭിഭാഷകയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡയറിക്കുറിപ്പുകളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
തുടര്‍ന്ന് സഹോദരന്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് അഭിഭാഷക ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഡയറിക്കുറിപ്പുകളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൂന്ന് വര്‍ഷമായി ഐശ്വര്യ ക്രൂരപീഡനം നേരിട്ടുവെന്ന് ഡയറിക്കുറിപ്പുകളില്‍ നിന്നും വ്യക്മാകുന്നതായി പൊലീസ് പറഞ്ഞു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണന്‍ നായര്‍ ഒളിവില്‍ പോയിരുന്നു.
Keywords: Woman lawyer found hanging inside house; Husband Arrested, Kollam,News,Hang Self, Police, Arrested, Lawyer, Kerala.
Keywords: Woman lawyer found hanging inside house; Husband Arrested, Kollam,News,Hang Self, Police, Arrested, Lawyer, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.