Snake Bite | പറമ്പിൽ പണിയെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടിൽ അമ്മിണി (62) ആണ് മരിച്ചത്.
● അമ്മിണിയെ ചെറുപുഴയിലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
● പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ചെറുപുഴ: (KVARTHA) മലയോര മേഖലയായ ചിറ്റാരിക്കാലിൽ പറമ്പിൽ പണിയെടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് സ്ത്രീ തൊഴിലാളി മരിച്ചു. തയ്യേനി മീനഞ്ചേരിയിലെ പാപ്പിനി വീട്ടിൽ അമ്മിണി (62) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പരുത്തിപ്പാറ ജോസ് എന്നയാളുടെ പറമ്പിൽ കാട് വെട്ടുന്ന ജോലി ചെയ്യുകയായിരുന്നു അമ്മിണി.

ഈ സമയത്താണ് പാമ്പ് കടിയേറ്റത്. ഉടൻതന്നെ അമ്മിണിയെ ചെറുപുഴയിലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭര്‍ത്താവ് :കുഞ്ഞമ്പു. മക്കള്‍: രഘു, മനോജ്. മരുമക്കള്‍: ശോഭ, സിനു. സഹോദരങ്ങള്‍: കണ്ണന്‍, പത്മിനി, കാരിച്ചി.
#SnakeBite #LaborDeath #KeralaNews #Chittarikkal #Perumbavoor #AccidentNews