Injured | വീടിനടുത്തുള്ള കടന്നല്‍ കൂടിളകി വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു; രക്ഷപ്പെടുത്തിയത് അഗ്‌നിരക്ഷാ സേന

 


തൃക്കളയൂര്‍: (KVARTHA) വീടിനടുത്തുള്ള കടന്നല്‍ കൂടിളകി ഗുരുതരമായി പരുക്കേറ്റ വയോധികയെ മുക്കം അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. തൃക്കളയൂര്‍ സ്വദേശി ആശാരിക്കുന്ന് കാരയില്‍ ആമിന( 70)യെ ആണ് വീടിനടുത്ത് വച്ച് കടന്നല്‍ കൂട്ടം ആക്രമിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

Injured | വീടിനടുത്തുള്ള കടന്നല്‍ കൂടിളകി വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു; രക്ഷപ്പെടുത്തിയത് അഗ്‌നിരക്ഷാ സേന

തുടര്‍ന്ന് അയല്‍വാസിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ യാക്കിപ്പറമ്പന്‍ ശറഫുദ്ദീന്റെ വീട്ടിലേക്ക് ഇവര്‍ പ്രാണരക്ഷാര്‍ഥം ഓടിക്കയറുകയായിരുന്നു. ശറഫുദ്ദീന്‍ ഉടന്‍ തന്നെ മുക്കം ഫയര്‍‌സ്റ്റേഷനിലേക്ക് വിവരം അറിയിച്ചു. തുടര്‍ന്ന് കടന്നലിനെ അകറ്റാന്‍ ശ്രമിച്ചെങ്കിലും ശറഫുദ്ധീനും കുത്തേറ്റു.

മുക്കം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സ്യൂട് ധരിച്ച് ചൂട്ട് കത്തിച്ചാണ് കുത്തേറ്റ് അബോധാവസ്ഥയിലായ ആമിനയെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ സ്ട്രെചറിലാക്കി ആംബുലന്‍സില്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിലേക്ക് കൊണ്ടുപോയി. തൊട്ടടുത്ത വീട്ടില്‍ അടുത്ത ദിവസം വിവാഹം നടക്കുന്നതിനാല്‍ ആളുകള്‍ കൂടുതലായെത്തിയതും ആശങ്കയുളവാക്കി.

സ്റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ഓഫിസര്‍ പി അബ്ദുല്‍ ശുകൂര്‍, സേനാംഗങ്ങളായ ഒ അബ്ദുല്‍ ജലീല്‍, പി അഭിലാഷ്, വി സലീം, പി നിയാസ്, കെ ടി ജയേഷ്, എം സി സജിത് ലാല്‍, എന്‍ മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്.

Keywords:  Woman injured by wasp sting, Malappuram, News, Fire Force, Injured, Ambulance, Rescued, Station Officer, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia