Rabies | ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവ് നായയുടെ നഖം കൊണ്ട് മുറിവേറ്റു; '49 കാരി പേവിഷ ബാധയേറ്റ് മരിച്ചു'
Jun 17, 2023, 08:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖംകൊണ്ട് മുറിവേറ്റ സ്ത്രി പേവിഷ ബാധയേറ്റ് മരിച്ചതായി റിപോര്‍ട്. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സ്ത്രി മരിച്ചത്. തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികിത്സ. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണകാരണം വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് സ്റ്റെഫിന തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. ഒന്‍പതാം തീയതിയോടെ സ്റ്റെഫിന പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. പിന്നാലെ സ്റ്റെഫിനയെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ, തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. അതേസമയം, നായയില്‍ നിന്നു പരുക്കേറ്റപ്പോള്‍ യുവതി ചികിത്സ തേടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധയേറ്റുള്ള മരണവും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. കൊല്ലം നിലമേല്‍ സ്വദേശിയായ 48 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹത്തിന് മുഖത്ത് കടിയേറ്റത്. തുടര്‍ന്ന് പേവിഷ പ്രതിരോധ വാക്‌സീന്‍ എടുത്തിരുന്നു. എന്നാല്‍ പേവിഷ ലക്ഷണങ്ങളോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പിന്നീട് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ മാസം 14 നാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ രക്ത -സ്രവ പരിശോധന പാലോട് എസ്‌ഐഎഡിയില്‍ നടത്തിയപ്പോഴാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
Keywords: News, Kerala, Kerala-News, News-Malayalam, Woman, Injured, Stray Dog, Died, Rabies, Woman injured by stray dog dies of rabies.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

