കോവിഡ് 19ന്റെ വ്യാപനത്തോടെ മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിച്ചെങ്കിലും കരുണയുടെ ഉറവ വറ്റിയിട്ടില്ല എന്നതിന് തെളിവായി ഇതാ തിരുവല്ലയില്‍ നിന്നുള്ള ഒരു ദൃശ്യം; വഴിയറിയാതെ നിസ്സഹായനായി നിന്ന അന്ധനായ വൃദ്ധനെ സഹായിക്കുന്ന യുവതിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
Jul 8, 2020, 17:52 IST
ADVERTISEMENT
പോകാനുള്ള വഴി അറിയാതെ അന്ധനായ വൃദ്ധന് നിസ്സഹായനായി നില്‍ക്കുന്നത് കണ്ടാണ് സുപ്രിയ സഹായത്തിന് എത്തിയത്. തുടര്‍ന്ന് സമീപത്തു കൂടി കടന്നു പോയ കെഎസ്ആര്‍ടിസി ബസ് വിളിച്ചു നിര്‍ത്തിയശേഷം കണ്ടക്ടറോട് കാര്യം അവതരിപ്പിച്ചു. പിന്നീട് വൃദ്ധന് സമീപം ചെന്ന് സുപ്രിയ ഏറെ കരുതലോടെ അദ്ദേഹത്തെ കൈപിടിച്ച് ബസ്സിന് അരികിലേക്ക് എത്തിക്കുന്നതും കയറാന്‍ സഹായിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സമീപത്തെ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ജോഷ്വ അത്തിമൂട്ടില്‍ എന്ന വ്യക്തിയാണ് ഈ ദൃശ്യം പകര്‍ത്തിയത്. സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ യാദൃച്ഛികമായി കണ്ട ഈ കാഴ്ച അദ്ദേഹം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.
കൊറോണയുടെ കാലത്തും ഇത്തരമൊരു കാരുണ്യ പ്രവര്‍ത്തി ചെയ്യാന്‍ കാണിച്ച മനസ്സിന് സമൂഹമാധ്യമങ്ങളിലൂടെ സുപ്രിയക്ക് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. തിരുവല്ലയിലെ പ്രമുഖ ടെക്സ്റ്റൈല്‍ ഷോറൂമായ ജോളി സില്‍ക്ക്സിലെ സെയില്‍സ് ഗേളാണ് സുപ്രിയ സുരേഷ്. സഹജീവികളോട് കാണിച്ച കരുതലിന് സ്ഥാപനത്തിന്റെ മാനേജ്മെന്റും സുപ്രിയയെ അഭിനന്ദിച്ചു.
Keywords: Woman helps blind passenger, News, Social Network, Woman, Mobile Phone, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

