SWISS-TOWER 24/07/2023

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അഞ്ചാലുംമൂട്: (www.kvartha.com 25.07.2021) വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നീരാവില്‍ ലിയോണ്‍ അഞ്ചെലിന ഡെയിലില്‍ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. 
Aster mims 04/11/2022

ബിയാട്രീസ് ഡോളി വീട്ടില്‍ അവശനിലയില്‍ കഴിയുന്നവിവരം കഴിഞ്ഞ ചൊവ്വാഴ്ച പാലിയേറ്റീവ് നഴ്‌സ് മാര്‍ഗരറ്റാണ് അഞ്ചാലുംമൂട് ജനമൈത്രി പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് ബീറ്റ് ഓഫീസര്‍മാര്‍ വീട്ടിലെത്തിയപ്പോള്‍ അടപ്പില്ലാത്ത അലമാരയുടെ തട്ടില്‍ അവശനിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലായിരുന്നു.

വീട്ടിലെ അലമാരയില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു


സാമൂഹിക പ്രവര്‍ത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ എത്തിക്കുമ്പോള്‍തന്നെ ഗുരുതരാവസ്ഥയിലായിരുന്ന വീട്ടമ്മ വൈകാതെ മരണത്തിന് കീഴടങ്ങി. 

ഇവരുടെ ഭര്‍ത്താവ് മണിലാല്‍ ജോസ് മറ്റൊരുവീട്ടിലാണ് താമസം. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്. പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. 

മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശന്‍ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപോര്‍ടിനെ തുടര്‍ന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോര്‍ചെറിയിലേക്കു മാറ്റി. വീട്ടമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി ദേവരാജന്‍ പറഞ്ഞു.

Keywords:  News, Kerala, State, Kollam, Woman, Death, Treatment, Hospital, Police, Woman found unconscious in house shelf died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia