Found Dead | തളിപ്പറമ്പില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Oct 8, 2023, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളത്ത് വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടര്‍ഫിന് സമീപത്തെ പരേതനായ മൊയ്തീന്റെ ഭാര്യ നഫീസ മന്‍സിലില്‍ പിഎ നഫീസ(50)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
ഉടന്‍ തന്നെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിക്കുകയായിരുന്നു. തളിപ്പറമ്പില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് അസി.സ്റ്റേഷന്‍ ഓഫീസര്‍ ടി അജയന്‍, ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാസേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പിവി ഗിരീഷ് കിണറ്റിലിറങ്ങുകയും റെസ്‌ക്യൂനെറ്റ് ഉപയോഗിച്ച് മറ്റുജീവനക്കാരുടെയും പ്രദേശവാസികളുടേയും സഹായത്തോടെ മൃതദേഹം കരയ്ക്കു കയറ്റുകയും തുടര്‍ന്ന് സേനയുടെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
Keywords: Woman Found Dead In Well, Dead Body, Kannur, News, Housewife, Well, Police, Fire Force, Natives, Ambulance, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

