Found dead | യുവതിയെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

 


ADVERTISEMENT

പരപ്പനങ്ങാടി: (www.kvartha.com) ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപിന് മുന്‍വശത്തെ കിഴക്കെപുരയ്ക്കല്‍ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് സംഭവം.
Aster_MIMS

Found dead | യുവതിയെ വീട്ടുകിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തുടര്‍ന്ന് താനൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരപ്പനങ്ങാടി പൊലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോട് മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിനു ശേഷം കോയംകുളത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ചാലിയത്തെ പിന്‍പുറത്ത് ഭാസ്‌കരന്‍ -വസന്തകുമാരി ദമ്പതികളുടെ മകളാണ്. മകന്‍: ആര്‍ണവ്.

Keywords: Woman found dead in well, Malappuram, News, Local News, Well, Dead, Dead Body, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia