Found dead | പയ്യാമ്പലം ബേബി ബീചിനടുത്ത് യുവതി കടലില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലത്ത് ബേബി ബീചിനടുത്ത് യുവതിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താവക്കര അഞ്ചുകണ്ടി സ്വദേശിനി റോഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവതി കടലില്‍ ചാടിയെന്ന വിവരം അറിഞ്ഞ് കേരളാ കോസ്റ്റല്‍ പൊലീസും പ്രദേശവാസികളും പ്രദേശത്ത് തിരച്ചല്‍ നടത്തിയിരുന്നു.

Found dead | പയ്യാമ്പലം ബേബി ബീചിനടുത്ത് യുവതി കടലില്‍ മരിച്ച നിലയില്‍

കണ്ണൂരിലെ ജ്വല്ലറി സ്ഥാപനത്തിലെ ജീവനക്കാരിയാണ് റോഷിത. വാട്‌സ് ആപ് സ്റ്റാറ്റസില്‍ മരിക്കാന്‍ പോവുകയാണെന്ന സൂചന നല്‍കിയ ശേഷമാണ് റോഷിത കടലില്‍ ചാടിയതെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറിയിച്ചു.

Keywords:  Woman found dead in Payyambalam beach, Kannur, News, Dead Body, Found Dead, Woman, Missing, Police, Probe, Post Mortem, Roshitha, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia