Complaint | പയ്യാമ്പലം ബേബി ബീച് കടലില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പയ്യാമ്പലം ബേബി ബീച് കടലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തും. അഞ്ചുകണ്ടിയിലെ വി കെ റോഷിത (32) യാണ് മരിച്ചത്. മരണത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളാണെന്ന് കാണിച്ച് ഭര്‍ത്താവ് എടച്ചേരിയിലെ പ്രമിത്തും ബന്ധുക്കളും സിറ്റി പൊലീസ് കമിഷണര്‍ അജിത് കുമാറിന് പരാതി നല്‍കി. കണ്ണൂര്‍ എ സി പി ടി കെ രത്‌നകുമാറിനാണ് അന്വേഷണ ചുമതല.

Complaint | പയ്യാമ്പലം ബേബി ബീച് കടലില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പരാതി നല്‍കി

യുവതിയുടെ മൂന്ന് ലക്ഷത്തിന്റെ ആഭരണങ്ങള്‍ വില്പന നടത്തിയിട്ടുണ്ട്. മറ്റു സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കണ്ണൂര്‍ കൃഷ്ണ ജ്വല്ലറി ജീവനക്കാരിയായ റോഷിതയെ പയ്യാമ്പലം ബേബി ബീചിലെ പാറക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു കുട്ടികളുടെ മാതാവായ റോഷിത വാട്ടിലേക്കെന്നു പറഞ്ഞാണ് ജ്വല്ലറിയില്‍ നിന്നുമിറങ്ങിയത്. താന്‍ മരിക്കുമെന്ന് വാട്‌സ് ആപ് സ്റ്റാസ് ഇട്ടാണ് ഇവര്‍ ജീവനൊടുക്കിയത്.

Keywords:  Woman found dead in Payyambalam Baby Beach sea: Relatives filed complaint demanding investigation, Kannur, News, Roshitha, Death Case, Complaint, File, Family, Police Station, Investigation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia