യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍; നിരന്തരം പീഡനം ഏല്‍കേണ്ടിവന്നതായുള്ള ശബ്ദരേഖ പുറത്ത്; ഒരാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാതെ പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 31.08.2021) യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26) യെയാണ് ഭര്‍തൃ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം ഏല്‍കേണ്ടിവന്നതായി സുനീഷ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. ഭര്‍ത്താവിനും കുടുംബത്തിനും എതിരെയുള്ള ശബ്ദരേഖയാണ് ഇത്. ഭര്‍ത്താവും മാതാപിതാക്കളും ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും ഇതില്‍ പറയുന്നു.
Aster mims 04/11/2022

യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍; നിരന്തരം പീഡനം ഏല്‍കേണ്ടിവന്നതായുള്ള ശബ്ദരേഖ പുറത്ത്; ഒരാഴ്ച മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാതെ പൊലീസ്

തന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് പറയുന്നതും ശബ്ദരേഖയില്‍ ഉണ്ട്. ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. ഇരു കുടുംബക്കാരെയും വിളിച്ച് ഒത്തുതീര്‍പാക്കി പറഞ്ഞുവിടുകയായിരുന്നു. ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. പ്രണയ വിവാഹമായിരുന്നു.

അതേസമയം പൊലീസ് ഫലപ്രദമായി ഇടപെട്ടില്ലെന്ന് സുനീഷയുടെ കുടുംബം ആരോപിച്ചു. പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നുവെങ്കില്‍ മകള്‍ക്ക് ഈ ഗതികേട് വരില്ലായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു.

Keywords:  Woman found dead in house, Kannur, News, Dead, Hang Self, Complaint, Allegation, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia