ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ലൈവ് വീഡിയോയിലൂടെ സുഹൃത്തിനെ വിളിച്ചറിയിച്ചു; യുവാവ് ബൈകിലെത്തുമ്പോഴേക്കും യുവതി മരിച്ചനിലയില്‍; 29കാരന്‍ കസ്റ്റഡിയില്‍

 


തിരുവനന്തപുരം: (www.kvartha.com 25.01.2022) ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ലൈവ് വീഡിയോയിലൂടെ സുഹൃത്തിനെ വിളിച്ചറിയിച്ചു, വിവരമറിഞ്ഞ് യുവാവ് ബൈകിലെത്തുമ്പോഴേക്കും യുവതി വീട്ടില്‍ മരിച്ചനിലയില്‍. സംഭവത്തില്‍  29കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കുന്നത്തുകാല്‍ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കല്‍ വീട്ടില്‍ ഗോപിക(26)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് പൂവാര്‍ പരിണയം സ്വദേശി വിഷ്ണു(29)വിനെയാണ് കസ്റ്റഡിയിലെടുത്തത്.  ഗോപിക വിവാഹിതയും ആറു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. 

ഗോപികയും വിഷ്ണുവും വര്‍ഷങ്ങളായി സൗഹൃദത്തിലാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭര്‍ത്താവിന് വിഷ്ണു വാട്‌സാപ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട് വിഷ്ണു ഗോപികയ്ക്കും അയച്ചു. ഇതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം. ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ട്.

ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് ലൈവ് വീഡിയോയിലൂടെ സുഹൃത്തിനെ വിളിച്ചറിയിച്ചു; യുവാവ് ബൈകിലെത്തുമ്പോഴേക്കും യുവതി മരിച്ചനിലയില്‍; 29കാരന്‍ കസ്റ്റഡിയില്‍


താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബൈകില്‍ ഗോപികയുടെ വീട്ടിലെത്തി. എന്നാല്‍ വീട് പൂട്ടിയിരിക്കുകയായിരുന്നു. തുടര്‍ന്ന്  വീടിന്റെ ജനല്‍ചില്ല് തകര്‍ത്തപ്പോഴാണ് ഗോപികയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ സ്റ്റാന്‍ഡില്‍ നിന്ന് ഓടോറിക്ഷവിളിച്ച് വിഷ്ണു ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. 

അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വിഷ്ണുവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. 

Keywords:  Woman Found Dead in house, Thiruvananthapuram, News, Dead, Dead Body, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia