Found Dead | കണ്ണൂരില്‍ നഴ്സായ യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനമെന്ന് പരാതി; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
രണ്ട് വര്‍ഷം മുമ്പായിരുന്നു വിവാഹം
കണ്ണൂര്‍: (KVARTHA) നഴ്സായ (Nurse) യുവതി (Woman) ജീവനൊടുക്കിയതിന് പിന്നില്‍ ബസ് ഡ്രൈവറായ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനമെന്ന് കാട്ടി ബന്ധുക്കള്‍ (Family) പൊലീസില്‍ (Police) പരാതി (Complaint) നല്‍കി. അഞ്ചരക്കണ്ടിയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി ആശുപത്രിയില്‍ (Hospital) ചികിത്സയിലിരിക്കെയാണ് (Treatment) മരിച്ചത് (Death) . അഞ്ചരക്കണ്ടി വെണ്‍മണല്‍ സ്വദേശിനിയും കണ്ണൂര്‍ നഗരത്തിലെ ആശുപത്രിയിലെ നഴ്സുമായ അശ്വനി (Ashwini) (25) ആണ് വെളളിയാഴ്ച പുലര്‍ചെ ഒരുമണിയോടെ മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട അശ്വിനിയെ വീട്ടുകാര്‍ ഉടന്‍ തന്നെ അഞ്ചരക്കണ്ടി മെഡികല്‍ കോളജിലും തുടര്‍ന്ന് ചാലയിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
കാപ്പാട് പെരിങ്ങളായി സ്വദേശി വിപിനാണ് അശ്വിനിയുടെ ഭര്‍ത്താവ്. ഭര്‍തൃവീട്ടുകാരുടെ പീഡനമാണ് അശ്വിനിയുടെ മരണത്തിടയാക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പാണ് കാപ്പാട് സ്വദേശിയായ ബസ് ഡ്രൈവര്‍ വിപിനുമായി അശ്വിനി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് വിവാഹിതയാവുകയും ചെയ്തത്.
അടുത്തിടെ അശ്വിനിക്ക് വന്ന ഫോണ്‍ കോളിന് ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് കാരണമെന്നും അശ്വിനി ആശുപത്രിയിലായതിനുശേഷം വിപിന്‍ തിരിഞ്ഞ് നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃബന്ധുക്കള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പിണറായി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വെണ്‍മണലിലെ പേരിയില്‍ ഹൗസില്‍ പ്രദീപന്റെയും ഓമനയുടെയും മകളാണ് അശ്വിനി. അനുശ്രീയാണ് ഏകസഹോദരി. ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണമാരംഭിച്ചതായി പിണറായി പൊലീസ് അറിയിച്ചു. പിണറായി എസ് ഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 2552056)