Found Dead | കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. പേരാവൂര്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെ(60) ആണ് ഭര്‍ത്താവ് ജോണ്‍ വെട്ടി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ലില്ലിക്കുട്ടിയുടെ മകന്‍ ദിവിഷിന്റെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. പരുക്കറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജോണ്‍ മാനസിക രോഗിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. പേരാവൂര്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Found Dead | കണ്ണൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്

Keywords: Woman Found Dead in House, Kannur, News, Found Dead, Dead Body, Police, Custody, Accused, Mortuary, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia