Found Dead | തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് ചിരിച്ചതിന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; പിതാവിനെതിരെ മൊഴി നല്‍കിയത് മക്കള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് ചിരിച്ചതിന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം. ശ്രീവരാഹം മുക്കോലയ്ക്കല്‍ എസ് കെ നിവാസില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (38) വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രതിയായ ഭര്‍ത്താവിന് കോടതി ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ആറാം അഡിഷനല്‍ സെഷന്‍സ് ജഡ്ജ് കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട കന്നിയമ്മാളിന്റെ ഭര്‍ത്താവ് മാരിയപ്പനെ(45) ആണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കില്‍ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സര്‍കാരിലേക്കു കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ പൂര്‍ത്തിയായത് 24 ദിവസം കൊണ്ടാണ്. സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവ് മാരിയപ്പന്‍ കന്നിയമ്മാളിനെ വെട്ടിക്കൊന്നതെന്ന് തെളിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2018 സെപ്റ്റംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി കന്നിയമ്മാളും മാരിയപ്പനും നഗരത്തിലെ തിയറ്ററില്‍ സിനിമ കാണാന്‍ പോയി. തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് കന്നിയമ്മാള്‍ ചിരിച്ചെന്നാരോപിച്ച് വീട്ടിലെത്തിയ മാരിയപ്പന്‍ വഴക്കുണ്ടാക്കി.

ഇതിനിടെ ചുറ്റിക കൊണ്ട് കന്നിയമ്മാളിന്റെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തിരുനെല്‍വേലിയ്ക്കു പോയ മാരിയപ്പനെ മൂന്നാം ദിവസം ഫോര്‍ട് പൊലീസ് പിടികൂടി. ഇരുവരുടെയും മക്കളായ മണികണ്ഠനും ഗണേശനുമായിരുന്നു കേസിലെ നിര്‍ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ 
കോടതിയില്‍ മൊഴി നല്‍കി.

Found Dead | തിയറ്ററില്‍ വച്ച് പരിചയക്കാരെ കണ്ട് ചിരിച്ചതിന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം; പിതാവിനെതിരെ മൊഴി നല്‍കിയത് മക്കള്‍


നഗരത്തിലെ പിസാ വിതരണക്കാരനായ മണികണ്ഠന്‍, സംഭവദിവസം രാത്രി 11.30ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയുടെ മൃതദേഹം കണ്ടത്. വിവാഹിതനായി മറ്റൊരിടത്ത് താമസിച്ചിരുന്ന മൂത്തമകന്‍ ഗണേശനോട് പലപ്പോഴും മാരിയപ്പന്‍ തന്നെ സംശയത്തിന്റെ പേരില്‍ ഉപദ്രവിക്കുന്നതായി കന്നിയമ്മാള്‍ പറഞ്ഞിരുന്നു.

സംഭവ ദിവസം സിനിമ കണ്ട് മടങ്ങി വന്ന കന്നിയമ്മാളും മാരിയപ്പനും വീടിന്റെ മുകള്‍ നിലയിലേയ്ക്കു കയറി പോകുന്നത് കണ്ടതായി കന്നിയമ്മാള്‍ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമസ്ഥരായ മോഹന്‍കുമാറും ഭാര്യ രമണിയും കോടതിയില്‍ മൊഴി നല്‍കി.

കന്നിയമ്മാളിന്റെ മൃതദേഹത്തിനു സമീപം രക്തത്തില്‍ കണ്ട കാല്‍പ്പാടുകള്‍ മാരിയപ്പന്റെതാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത് കേസില്‍ നിര്‍ണായക തെളിവായി. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചത്.

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ എം സലാഹുദ്ദീന്‍, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. മോഹിത മോഹന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. 27 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 41 രേഖകളും 25 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഫോര്‍ട് പൊലീസ് അന്വേഷിച്ച കേസില്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ അജിചന്ദ്രന്‍ നായരാണ് കുറ്റപത്രം ഹാജരാക്കിയത്.

Keywords: Woman Found Dead In House, Thiruvananthapuram, News, Dead Body, Imprisonment, Court, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia