Found Dead | 'തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു; ക്രൂരത പ്രസവിച്ച് കിടന്ന അവസരത്തില്‍'

 


ADVERTISEMENT

തൃശ്ശൂര്‍: (www.kvartha.com) തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചതായി പൊലീസ്. നമ്പിക്കടവ് സ്വദേശി ഹശിതയാണ് മരിച്ചത്. ഹശിത പ്രസവിച്ചുകിടക്കുകയായിരുന്നു. സംഭവത്തിനുശേഷം ഭര്‍ത്താവ് മുഹമ്മദ് ആശിഫ് ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹശിതയുടെ പിതാവിനേയും പ്രതി ആക്രമിച്ചിരുന്നു. പിതാവ് അപകടാവസ്ഥ തരണം ചെയ്തു. 20 ദിവസം മുന്‍പാണ് ഹശിത പ്രസവിച്ചത്. വൈകുന്നേരം ആറ് മണിയോടെയാണ് അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം പ്രസവിച്ചുകിടന്ന ഭാര്യയെ കാണാന്‍ ആശിഫ് എത്തിയത്. ബന്ധുക്കള്‍ മടങ്ങിയ ശേഷം ആശിഫും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.

ഹശിതയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ആശിഫ് കത്തി കൊണ്ട് ആക്രമിക്കുന്നതാണ്. ബാഗില്‍ കരുതിയ കത്തി ഉപയോഗിച്ച് ഇയാള്‍ ഹശിതയെ നിരവധി തവണ കുത്തുകയായിരുന്നു. ഇരുവരും തമ്മില്‍ മുന്‍പും തര്‍ക്കമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് വീട്ടുകാര്‍ കരുതിയിരുന്നില്ല.

ആശിഫിന്റെ ആക്രമണത്തില്‍ ഹശിതയുടെ അമ്മയ്ക്കും പരിക്കേറ്റുവെങ്കിലും സാരമുള്ളതല്ല. പ്രതിക്കായി ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Found Dead | 'തളിക്കുളത്ത് ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഭാര്യ മരിച്ചു; ക്രൂരത പ്രസവിച്ച് കിടന്ന അവസരത്തില്‍'

Keywords: Woman Found Dead In House, Thrissur, News, Killed, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia