Found Dead | 'ജോലിക്ക് പോകുകയായിരുന്ന യുവതിയെ പാടത്തുവച്ച് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി'
Nov 7, 2023, 10:23 IST
ADVERTISEMENT
പാലക്കാട്: (KVARTHA) ജോലിക്ക് പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നുവന്ന ഭര്‍ത്താവ് പാടത്തുവച്ച് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. നല്ലേപ്പിള്ളിയില്‍ മാണിക്കകത്ത് കളം സ്വദേശി ഊര്‍മിളയാണ് (32) കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭര്‍ത്താവ് സജേഷ് ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഊര്‍മിളയും ഭര്‍ത്താവ് സജേഷും കുടുംബ വഴക്കിനെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സജേഷ് ഊര്‍മിളയുടെ വീട്ടിലെത്തുകയും തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഊര്‍മിള ജോലിക്കായി വീട്ടില്‍ നിന്നിറങ്ങി.
ഊര്‍മിളയും ഭര്‍ത്താവ് സജേഷും കുടുംബ വഴക്കിനെ തുടര്‍ന്ന് അകന്ന് കഴിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സജേഷ് ഊര്‍മിളയുടെ വീട്ടിലെത്തുകയും തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഊര്‍മിള ജോലിക്കായി വീട്ടില്‍ നിന്നിറങ്ങി.
പോകുന്ന വഴി സമീപത്തെ പാടത്ത് വെച്ച് സജേഷ് ഊര്‍മിളയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടന്നയുടന്‍ പ്രദേശവാസികള്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സജേഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
Keywords: Woman Found Dead in Field, Palakkad, News, Murder, Crime, Criminal Case, Found Dead, Woman, Hospitalized, Police, Probe, Natives, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

