Investigation | യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി; പാമ്പ് കടിയേറ്റതാണെന്ന് സംശയം


● പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി ആണ് മരിച്ചത്
● മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി
● പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ
ആലപ്പുഴ:(KVARTHA) യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ട് ജംക്ഷന് സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
പാമ്പു കടിയേറ്റതാണെന്ന് സംശയമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. സിവില്‍ പൊലീസ് ഓഫിസറാണ് ജ്യോതിഷ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.
#SnakebiteDeath #AlappuzhaWomanDeath #KeralaNews #CrimeNews #PoliceInvestigation #SuspiciousDeath