Found dead | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) 19 കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ (19) യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.
  
Found dead | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് വാക്കേറ്റവും വഴക്കും വീട്ടി
ല്‍ പതിവായിരുന്നുവെന്നും മാസങ്ങള്‍ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മാനസികമായ അസ്വസ്ഥത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്‌നങ്ങളെ ചൊല്ലിയും യുവാവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മാനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിയാലെ പറയാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Woman found dead husband's house, News, Kerala, Top-Headlines, Police, Case, Found Dead, Arrest, Husband, House, Dowry, Saturday, Estate, Relatives, Marriage, Inquiry.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia