Rescued | വയോധിക കിണറ്റില്‍ വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

 


തിരുവനന്തപുരം: (www.kvartha.com) നെടുമങ്ങാട് കിണറ്റില്‍ വീണ വയോധിയകയെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷസേന. ആര്യനാട് ചൂഴ സ്വദേശിനി ഇന്ദിര (57) യെയാണ് അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
                
Rescued | വയോധിക കിണറ്റില്‍ വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഇന്ദിരയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന നിസാരമായ പരിക്കുകളോടെ ഇവരെ രക്ഷപ്പെടുത്തി ഉടന്‍ തന്നെ നെടുമങ്ങാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശശികുമാറിന്റെ നേതൃത്വത്തില്‍ ഡ്രൈവര്‍ ഡി രാജനാണ് 20 അടിയോളം താഴ്ചയുള്ള കിണറ്റില്‍ ഇറങ്ങി ഇന്ദിരയെ കരയ്ക്കെത്തിച്ചത്.

Keywords: The woman fell into the well; Fire force as rescuers, elder woman, Wednesday, Thaluk Hospital, Place, Nedumanghad, Trivandrum, Kerala, News, Malayalam, Kerala News, Malayalam News, Woman falls into well, rescued by fire force. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia