Dead | ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

 


കരുവാറ്റ: (www.kvartha.com) ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. റെയില്‍പ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കര്‍ഷകത്തൊഴിലാളി കുമാരപുരം പുത്തന്‍പുരയില്‍ ചന്ദ്രിക (64) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ കരുവാറ്റയിലായിരുന്നു അപകടം.

Dead | ട്രെയിന്‍ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ നിലതെറ്റി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കരുവാറ്റ ഇഴവന്‍കേരി പാടശേഖരത്തില്‍ കള പറിക്കാന്‍ പാളത്തിന്റെ വശത്തുകൂടി പോകുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവര്‍ താഴേയ്ക്ക് ഇറങ്ങി നിന്നു. ചന്ദ്രിക സമീപത്തെ തൂണില്‍ പിടിച്ചു നില്‍ക്കുകയായിരുന്നുവെന്നും ട്രെയിന്‍ കടന്നു പോയ ശേഷം നോക്കിയപ്പോള്‍ പാളത്തിനു സമീപം മുറിവേറ്റ നിലയില്‍ കിടക്കുകയായിരുന്നുവെന്നുമാണ് കൂടെയുണ്ടായിരുന്നവര്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍തന്നെ ഹരിപ്പാട് താലൂക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ്: പരേതനായ സദാനന്ദന്‍. മകള്‍: ഉഷ. മരുമകന്‍: വിജയന്‍.

Keywords:  Woman fall near Railway Track and dead, Alappuzha, News, Local News, Woman Dead, Railway Track, Puthan Purayil Chandrika, Hospital, Treatment, Police, Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia