Arrested | പ്രായപൂര്‍ത്തിയാകാത്ത 3 മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയെന്ന പരാതിയില്‍ വീട്ടമ്മ അറസ്റ്റില്‍
Feb 12, 2024, 11:44 IST
കോഴിക്കോട്:(KVARTHA) പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ആണ്‍സുഹൃത്തിനൊപ്പം പോയെന്ന പരാതിയില്‍ വീട്ടമ്മ അറസ്റ്റില്‍. തിരുവമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജിനു, ആണ്‍സുഹൃത്തായ ടോം ബി ടോംസി എന്നിവരാണ് അറസ്റ്റിലായത്. തിരുവമ്പാടി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പത്തും പതിനാലും പതിനാറും വയസുള്ള മക്കളെ ഉപേക്ഷിച്ചാണ് യുവതി നാടു വിട്ടതെന്നാണ് ഭര്‍ത്താവിന്റെ പരാതി.
ജനുവരി 16നാണ് ജിനുവിനെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഫോണ്‍ കോളുകള്‍ ഉള്‍പെടെ പരിശോധിച്ച പൊലീസ് സംഘം ഇരുവര്‍ക്കുമായുള്ള അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഇതോടെയാണ് തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ വച്ച് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.
തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐപിസി 317-ാം വകുപ്പു പ്രകാരവും കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Woman eloped with lover; Arrested, Kozhikode, News, Eloped, Complaint, Children, Arrested, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.