Dead | ഒരുമാസം മുമ്പ് കാട്ടില്‍വെച്ച് നായയുടെ കടിയേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു
Aug 29, 2022, 19:07 IST
തൃശ്ശൂര്‍: (www.kvartha.com) ഒരുമാസം മുമ്പ് കാട്ടില്‍വെച്ച് നായയുടെ കടിയേറ്റ വീട്ടമ്മ ചികിത്സയ്ക്കിടെ മരിച്ചു. ചിമ്മിണിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നടാംപാടം കള്ളിച്ചിത്ര കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഒരുമാസം മുമ്പ് വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി കാട്ടില്‍പോയപ്പോഴാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ ഇവര്‍ ചികിത്സ തേടിയിരുന്നില്ല എന്നാണ് വിവരം. വാക്സിന്‍ ഉള്‍പെടെ സ്വീകരിച്ചിരുന്നുമില്ല എന്നാണ് അറിയുന്നത്. തുടര്‍ന്ന്, കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഇവരെ തൃശ്ശൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നാണ് വിവരം.
Keywords: Woman Dies of Rabies Infection in Thrissur, Thrissur, News, Woman, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.