Woman dies of fever | കണ്ണൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ മലയോര മേഖലയായ ഇരിട്ടിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ യുവതി മരിച്ചു. മുന്‍ ആറളം പഞ്ചായത് മെമ്പറും സി പി ഐ ആറളം ലോകല്‍ കമറ്റി അംഗവുമായ കീഴ്പ്പള്ളി വട്ടപ്പറമ്പില്‍ കെ ബി ഉത്തമന്റെ മകള്‍ ആതിര (19) ആണ് മരിച്ചത്.

Woman dies of fever | കണ്ണൂരില്‍ പനി ബാധിച്ച് യുവതി മരിച്ചു

പനി ബാധിച്ച് കഴിഞ്ഞ ദിവസം കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരിട്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ചെയോടെ മരണം സംഭവിച്ചു. മാതാവ് : സുജാത. സഹോദരങ്ങള്‍: അനുരാഗ്, ആദര്‍ശ്, ആരതി.

മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനായി കണ്ണൂര്‍ ഗവ.മെഡികല്‍ കോളജിലേക്ക് മാറ്റി. കോവിഡ് പ്രതിസന്ധിക്കിടെയിലും കണ്ണൂരില്‍ പകര്‍ചപ്പനി ഉള്‍പെടെ കടുത്ത പനിയുടെയും പകര്‍ചവ്യാധികളുടെയും പിടിയിലാണ്.

Keywords: Woman dies of fever in Kannur, Kannur, News, Local News, Dead, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia