Accidental Death | വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു
Jan 30, 2023, 21:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊടുവള്ളി: (www.kvartha.com) വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തു ചാടിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൊടുവള്ളിയില്‍ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

മകന്റെ മൂന്ന് വയസുള്ള മകന്‍ കളിച്ച് കൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാനായി റംലയും കിണറ്റിലേക്ക് ചാടി. ശബ്ദം കേട്ട പരിസരവാസികള്‍ കിണറ്റില്‍ പരുക്കേല്‍ക്കാതെ പൈപില്‍ പിടിച്ച് നിന്നിരുന്ന കുട്ടിയെ ആദ്യം രക്ഷിച്ച് പുറത്തെത്തിച്ചു. അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. നരിക്കുനിയില്‍ നിന്നും അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
പിതാവ്: ആലി നൂറാംതോട്. മക്കള്‍: അബ്ദുല്‍ അസീസ്, നുസ്രത്ത് ബീവി. മരുമക്കള്‍: മുഹമ്മദ് ശഹീദ്, ജംശീദ. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുല്‍ കരീം, അബൂബകര്‍, നഫീസ. മയ്യിത്ത് നമസ്‌കാരം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ചൊവ്വാഴ്ച കിഴക്കോത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Woman died, tried to save grandson from well, Kozhikode, News, Local News, Accidental Death, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.