Accidental Death | ചെറുകുന്ന് ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായ പരിക്ക്
Sep 6, 2022, 10:34 IST
കണ്ണപുരം: (www.kvartha.com) ചെറുകുന്ന് പുന്നച്ചേരി സെന്റ് മേരീസ് സ്‌കൂളിന് സമീപം ട്രെയിന്‍ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇവരോടൊപ്പമുണ്ടായിരുന്ന സഹോദരിക്ക് ഗുരുതരമായി പരിക്കേറ്റു. പുന്നച്ചേരി സ്വദേശിനിയും അടുത്തിലയില്‍ താമസക്കാരിയുമായ കൂലോത്ത് വളപ്പില്‍ പ്രഭാവതി (60) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരി പ്രവിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകുന്നേരം ചെറുകുന്ന് പുന്നച്ചേരിയിലെ കല്യാണവീട്ടില്‍ പോയി മടങ്ങി വരവേ റെയില്‍വെ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ വന്ന് രണ്ട് പേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പ്രഭാവതി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. പ്രവിതയെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പി വി കുഞ്ഞിക്കണ്ണന്റെ ഭാര്യയാണ് പ്രഭാവതി. മക്കള്‍: പ്രജേഷ് (ആസ്ട്രേലിയ), വിജേഷ് (ന്യൂസിലാന്‍ഡ്). മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ.മെഡികല്‍ കോളജ് മോര്‍ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Keywords: Woman died in train accident, Kannur, Train Accident, Dead, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.