Accidental Death | അലക്ഷ്യമായി ഓടിച്ച ബൈകിന്റെ പിറകില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂടര്‍ യാത്രികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

 


കൊച്ചി: (www.kvartha.com) അലക്ഷ്യമായി ഓടിച്ച ബൈകിന്റെ പിറകില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂടര്‍ യാത്രികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ 9.30 ഓടെ തൃപ്പൂണിത്തുറ എസ് എന്‍ ജന്‍ക്ഷനില്‍വെച്ചാണ് അപകടം നടന്നത്. കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്സിക്യൂടീവ് കാവ്യ ധനേഷാണ് മരിച്ചത്.

Accidental Death | അലക്ഷ്യമായി ഓടിച്ച ബൈകിന്റെ പിറകില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ സ്‌കൂടര്‍ യാത്രികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം

യുവതിയുടെ പിറകിലായി വന്ന ബൈക് യാത്രക്കാരന്‍ ഓവര്‍ടേക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ ബൈകിന്റെ പിറകില്‍ ഇടിച്ച് യുവതി സ്‌കൂടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. അതേസമയം അലക്ഷ്യമായി ബൈക് ഓടിച്ച് അപകടം ഉണ്ടാക്കിയ വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറഞ്ഞു. വാഹനം കണ്ടെത്താനുള്ള ശ്രമം നടത്തുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Woman Died in Scooter Accident, Kochi, News, Passengers, Accidental Death, Hospital, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia