പ്രതിശ്രുത വരനൊപ്പം യാത്രചെയ്യവെ സ്‌കൂടെര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ചങ്ങനാശേരി (കോട്ടയം): (www.kvartha.com 22.09.2021) പ്രതിശ്രുത വരനൊപ്പം യാത്രചെയ്യവെ സ്‌കൂടെര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി - ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 5:35ന് വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപമായിരുന്നു അപകടം.
Aster_MIMS

പ്രതിശ്രുത വരനൊപ്പം യാത്രചെയ്യവെ സ്‌കൂടെര്‍ മറിഞ്ഞ് കെഎസ്ആര്‍ടിസി ബസിന് അടിയില്‍പെട്ട യുവതിക്ക് ദാരുണാന്ത്യം

ഒരേ ദിശയിലാണ് കെഎസ്ആര്‍ടിസി ബസും സ്‌കൂടെറും സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിശ്രുത വരനൊപ്പം സ്‌കൂടെറിന്റെ പിന്നില്‍ ഇരുന്നാണ് സുബി യാത്ര ചെയ്തിരുന്നത്. കുമളിയില്‍നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്നു ബസ്.

പൂവത്തുംമൂടിനു സമീപം ബസ്, സ്‌കൂടെറിനെ ഓവര്‍ടേക് ചെയ്യുന്നതിനിടെ സ്‌കൂടെര്‍ റോഡില്‍നിന്നു തെന്നിമാറുകയും സുബി ബസിനടിയില്‍പെടുകയുമായിരുന്നു. സുബിയുടെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന പ്രതിശ്രുത വരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം മെഡികെല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ടെത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Keywords:  Woman died in schooter accident, Kottayam, News, Accidental Death, Dead Body, KSRTC, Local News, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia