Obituary | മാഹിയില്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

തലശേരി: (KVARTHA) മാഹി പാലത്തിന് സമീപം ലോറിക്കടിയില്‍പ്പെട്ടു സ്‌കൂടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. മാഹി പാലത്തിന് ജന്‍ക്ഷനു സമീപം ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. തലശ്ശേരി ചോനാടം സ്വദേശിനിയായ ദില്‍നയാ(44)ണ് ചാലയിലെ ആശുപത്രിയില്‍ മരിച്ചത്.

മാഹി ചൂടികോട്ടയിലെ ഭര്‍തൃവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. എതിരെ വന്ന ലോറി സ്‌കൂടറില്‍ ഇടിച്ചു ലോറിക്കടിയില്‍പ്പെട്ടു പോയ ദില്‍നയെ ഓടിയെത്തിയവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചോനാടത്തെ വ്യാപാരിയായ ബേബി നിവാസില്‍ വല്‍സന്റെയും ശോഭയുടെയും മകളാണ് ദില്‍ന.

Obituary | മാഹിയില്‍ ലോറിയിടിച്ച് സ്‌കൂടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
 

ആവാസ് ഹോമിലെ ഗ്രാഫിക് ഡിസൈനറാണ്. ഭര്‍ത്താവ് മാഹി ചൂടികൊട്ടയിലെ ഷാജി(ദുബൈ), മക്കള്‍: ദേവനന്ദ, തവന്‍ദേവ്(ഇരുവരും വിദ്യാര്‍ഥികള്‍) സഹോദരങ്ങള്‍: ദിലീപ്, ദീക്ഷിത്ത്( ഇരുവരും ഗള്‍ഫ്). സംസ്‌കാരം വെളളിയാഴ്ച പകല്‍ നടക്കും.

Keywords: Woman Died in Road Accident, Kannur, News, Accidental Death, Obituary, Lorry, Hospital, Treatment, Scooter, Kerala News. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia