Obituary | പട്ടാമ്പിയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

പട്ടാമ്പി: (KVARTHA) പാലക്കാട് കെ എസ് ആര്‍ ടി സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പെരുമുടിയൂര്‍ സ്വദേശി നമ്പ്രം കളരിയ്ക്കല്‍ ശമീമ (27) ആണ് മരിച്ചത്. പട്ടാമ്പി ഗുരുവായൂര്‍ റോഡ് ജന്‍ക്ഷനില്‍ ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.

Obituary | പട്ടാമ്പിയില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവതിയെ വാഹനം ഇടിക്കുകയായിരുന്നു. ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭര്‍ത്താവ്: ശഹീല്‍. മക്കള്‍: റബീഹ്, ഇഷ മെഹറിന്‍.
മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശോഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Keywords: Woman Died in Road Accident, Palakkad, News, Accidental Death, KSRTC, Hospitalized, Injury, Treatment, Postmortem, Obituary, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia