റോഡ് മറികടക്കുന്നതിനിടെ അപകടം; കാറിടിച്ച് യുവതി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
Feb 10, 2022, 10:40 IST
കൊച്ചി: (www.kvartha.com 10.02.2022) റോഡ് മറികടക്കുന്നതിനിടെ കാറിടിച്ച് 23 കാരിക്ക് ദാരുണാന്ത്യം. കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട് മറ്റത്തില്‍ സാന്ദ്ര സാബുവാണ് മരിച്ചത്. വൈറ്റില ഡെക്കാത്തലോണിന് സമീപമാണ് അപകടം നടന്നത്.
റോഡ് കുറുകെ കടക്കുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. സാരമായി പരുക്കേറ്റ പാലക്കാട് സ്വദേശി അജിത ആശുപത്രിയില്‍ ചികിത്സയിലാണ്.
കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സാന്ദ്ര സാബു സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.