Accidental Death | ചെങ്ങളായിയില്‍ സ്‌കൂടര്‍ യാത്രക്കാരിയായ യുവതി ലോറിയിടിച്ച് മരിച്ചു;ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

 


തളിപറമ്പ്: (www.kvartha.com) ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ടൗണിന് സമീപം സ്‌കൂടറില്‍ ലോറിയിടിച്ച് യുവതി മരിച്ചെന്ന സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വളക്കൈ അടിച്ചിക്കാമലയിലെ ജലീല്‍ - സഊദക് ദമ്പതികളുടെ മകള്‍ കുന്നുംപുറത്ത് വീട്ടില്‍ ജസീലയാണ്(23) മരിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടം.

Accidental Death | ചെങ്ങളായിയില്‍ സ്‌കൂടര്‍ യാത്രക്കാരിയായ യുവതി ലോറിയിടിച്ച് മരിച്ചു;ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും സ്‌കൂടറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന ലോറി പുറകിലിടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂര്‍ സ്വദേശി റമീസ് ആണ് ജസീലയുടെ ഭര്‍ത്താവ്.

സഹോദരങ്ങള്‍: സഹദ്, ഫാത്വിമ, ശമീല്‍. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് മോര്‍ചറിയില്‍. സംഭവത്തില്‍ ശ്രീകണ്ഠാപുരം പൊലീസ് ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Woman Died In Road Accident, Kannur, News, Accident, Accidental Death, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia