Obituary | കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു; ഭര്‍ത്താവും മകനും പരുക്കുകളോടെ ആശുപത്രിയില്‍
Oct 8, 2024, 19:35 IST
Representational Image Generated By Meta AI
● മരിച്ചത് മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ്
● കരുനാഗപ്പള്ളി ഫൈഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടറാണ്
കൊച്ചി: (KVARTHA) ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. ഭര്‍ത്താവും മകനും പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.
രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ആണ് ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ കുമ്പളം ടോള്‍ പ്ലാസക്ക് സമീപമാണ് അപകടമുണ്ടായത്. കരുനാഗപ്പള്ളി ഫൈഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KochiAccident, #TragicCrash, #KeralaNews, #FatalAccident, #RoadSafety, #BreakingNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.