ഓടോസ്റ്റാന്‍ഡിനും മരത്തിനും ഇടയില്‍ കാര്‍ ഇടിച്ചുകയറി; അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം
Apr 7, 2021, 17:07 IST
പറളി (പാലക്കാട്): (www.kvartha.com 07.04.2021) സംസ്ഥാനപാതയിലെ ചന്തപ്പുരയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കിണാവല്ലൂര്‍ വാരിയത്തുപ്പടി സുജിത്തിന്റെ ഭാര്യ സി വി കുസുമം (32) ആണു മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടരമണിയോടെയാണ് അപകടം നടന്നത്.

ഓട്ടോ സ്റ്റാന്‍ഡിനും മരത്തിനും ഇടയിലൂടെയാണു ജ്വല്ലറിവരെ കാര്‍ ഇടിച്ചുകയറിയത്. ഉടന്‍ കല്ലേക്കാട് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
കുസുമത്തിന്റെ ഭര്‍തൃസഹോദരന്റെ വിവാഹം നാലിനായിരുന്നു. അതിന്റെ വിരുന്ന് നടക്കാനിരിക്കെയാണു ദുരന്തം നടന്നത്. മകന്‍: ദേവ് അനൈ്വദ്.
Keywords: Woman died in Car accident, Palakkad, News, Local News, Accidental Death, Hospital, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.