Accidental Death | പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ടയറുകള്ക്കടിയില്പെട്ട് മൃതദേഹം ചതഞ്ഞരഞ്ഞു
Jan 1, 2023, 19:47 IST
കോഴിക്കോട്: (www.kvartha.com) പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസ് അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. പുതുവര്‍ഷദിനത്തില്‍ രാവിലെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു അപകടം. കൊയിലാണ്ടി കോഴിക്കോട് റൂടിലോടുന്ന കെ.എല്‍ 11. എ എം.7929 നമ്പര്‍ ഫാത്വിമാസ് ബസാണ് വയോധികയെ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടത്തില്‍ തത്ക്ഷണം തന്നെ മരണം സംഭവിച്ചു. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: രാഘവന്. മകന്: രാജേഷ്.
Keywords: Woman Died in Bus Accident, Kozhikode, News, Accidental Death, Woman, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.