Accidental Death | സഹോദരന്‍ ഓടിച്ച ബൈക് കാറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സഹോദരിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വളാഞ്ചേരി: (www.kvartha.com) സഹോദരന്‍ ഓടിച്ച ബൈക് കാറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സഹോദരിക്ക് ദാരുണാന്ത്യം. ദേശീയപാതയില്‍ വട്ടപ്പാറയില്‍ പഴയ സര്‍കിള്‍ ഓഫീസിനടുത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അപകടം നടന്നത്. 

കാവുംപുറം ഉണ്ണിയേങ്ങല്‍ യൂസുഫിന്റേയും സൈനബയുടേയും മകള്‍ ജുമൈല (24)യാണ് മരിച്ചത്. സഹോദരന്‍ ജാബിറിനൊപ്പം ജുമൈല കോട്ടയ്ക്കലിലുള്ള സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്നതിനിടെയായിരുന്നു അപകടം.
Aster mims 04/11/2022

Accidental Death | സഹോദരന്‍ ഓടിച്ച ബൈക് കാറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സഹോദരിക്ക് ദാരുണാന്ത്യം

ജാബിര്‍ ഓടിച്ച ബൈക് നിയന്ത്രണംവിട്ട് മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ബൈകിന് പിറകില്‍നിന്ന് ജുമൈല റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിസാര പരുക്കുകളേറ്റ ജാബിര്‍ വളാഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് സഹോദരങ്ങള്‍: ജംഷീര്‍, ജസീല, ജസീന.

മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം രാത്രി എട്ടുമണിക്ക് തൊഴുവാനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Woman died in bike accident, Malappuram, News, Accidental Death, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia