പൊള്ളലേറ്റ് മക്കൾ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com 01.09.2021) അങ്കമാലിയിൽ പൊള്ളലേറ്റ് മക്കൾ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. അങ്കമാലി തുറവൂരിലെ അഞ്ജുവാണ് മരിച്ചത്. മക്കളെ തീകൊളുത്തി കൊന്നതിന് ശേഷം അഞ്ജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ആറും മൂന്നും വയസുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിന്‍റെ അമ്മ വീട്ടിൽ നിന്നിറങ്ങിയ ഏതാനും നിമിഷങ്ങൾക്കുള്ളിലായിരുന്നു സംഭവമെന്നും ശബ്ദം കേട്ട് എത്തിയ അയൽക്കാരാണ് മൂവരെയും ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Aster mims 04/11/2022

പൊള്ളലേറ്റ് മക്കൾ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി


ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നുവെന്നും ഗുരുതരമായി പൊള്ളലേറ്റ അഞ്ജു തൃശൂര്‍ മെഡികൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നുമാണ് വിവരം.

ഒന്നരമാസം മുമ്പാണ് അഞ്ജുവിന്‍റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്‍റെ വിഷമത്തിലായിരിക്കും അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Keywords:  News, Ernakulam, Death, Suicide, Kerala, State, Burnt to death, Burnt, Angamali, Mother, Children, Top-Headlines, Woman died in Angamaly.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia