Dead | 'കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ തീകൊളുത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ തീകൊളുത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചതായി പൊലീസ്. കണ്ണൂര്‍ ജില്ലയിലെ പാട്യം പത്തായക്കുന്ന് നെച്ചോളി മഠപ്പുരയ്ക്കു സമീപം ശ്രീനാരായണത്തില്‍ ഈരായി പറമ്പത്ത് രജീഷിന്റെ ഭാര്യ സുബിനയാ(33) ണ് തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ദേഹത്ത് എണ്‍പതുശതമാനം പൊളളലേറ്റ സുബിന അതീവഗുരുതരവാസ്ഥയിലായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഈരായി പറമ്പത്ത് രഞ്ജിത്താണ് ഭക്ഷണം കഴിക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ക്കു മേല്‍ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. ഇതിനു ശേഷം ഇയാള്‍ മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. സഹോദരന്‍ രജീഷ്(40), ഭാര്യ സുബിന(33) മകന്‍ ദക്ഷന്‍ തേജ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇതില്‍ രജീഷിന്റെ നിലഗുരുതരമാണ്. ഇയാള്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സയിലുളളത്. ഇവരുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിനു ശേഷം രഞ്ജിത് തീപ്പെട്ടിക്കോല്‍ ഉരച്ചെറിയുകയായിരുന്നുവെന്നു പറയുന്നു. ഇവരുടെ അമ്മ നളിനി സംഭവ സമയത്ത് അടുക്കളയിലുണ്ടായിരുന്നു. സുബിനയെ രക്ഷിക്കാനുളള ശ്രമത്തിനിടെയാണ് രജീഷിന് പൊളളലേല്‍ക്കുന്നത്.

Dead | 'കണ്ണൂരില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരന്‍ തീകൊളുത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു'

ഉടന്‍ തന്നെ സമീപവാസികള്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. തയ്യില്‍ നാരായണന്‍-നളിനി ദമ്പതികളുടെ മകനാണ് മരിച്ച രഞ്ജിത്. കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്ന് കതിരൂര്‍ പൊലീസ് പറഞ്ഞു.

Keywords:  Woman died during treatment, Kannur, News, Woman Dead, Hospital, Obituary, Police, Hanged, Treatment, Subina, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia