Accidental Death | പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം

 


ADVERTISEMENT

വൈത്തിരി: (www.kvartha.com) പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം. ചാരിറ്റി അംബേദ്കര്‍ കോളനി (പൂഞ്ചോല എസ്റ്റേറ്റ് )യിലെ മരിയ ( 55) ആണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജോലി ചെയ്യുന്നതിനിടെയാണ് മരം ദേഹത്ത് വീണത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: മരിയദാസ്.

Accidental Death | പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം


Keywords: Woman died after tree falls in Poonchola Estate, Wayanadu, News, Hospital, Dead Body, Accidental Death, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia