Dead | 'പരിയാരം മെഡികല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു'; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

 


തളിപ്പറമ്പ്: (KVARTHA) പ്രസവ ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകള്‍ക്കുശേഷം പരിയാരം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചതായി പരാതി. പനങ്ങാട്ടൂരിലെ തറമ്മല്‍ ഹൗസില്‍ ലിബിഷ(24)യാണ് മരിച്ചത്. വെളളിയാഴ്ച പുലര്‍ചെ ഒരു മണിയോടെയായിരുന്നു മരണം സംഭവിച്ചത്. പ്രസവത്തിനായി തളിപ്പറമ്പ് താലൂക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

Dead | 'പരിയാരം മെഡികല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു'; ആശുപത്രിക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

തുടര്‍ന്ന് ഇവരെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ശസ്ത്രക്രിയയിലൂടെ ലിബിഷയുടെ പെണ്‍കുഞ്ഞിനെ ഡോക്ടര്‍മാര്‍ പുറത്തെടുത്തിരുന്നു. തുടര്‍ന്നുളള ആദ്യ മണിക്കൂറിനുളളില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെങ്കിലും പുലര്‍ചെയോടെ നില വഷളാവുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ലിബിഷയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

പോസ്റ്റുമോര്‍ടം നടത്തിയതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുളളൂവെന്ന് പൊലീസ് അറിയിച്ചു. ഏഴിമല നാവിക അകാഡമി ജീവനക്കാരനായ കാനായിയിലെ സനൂപിന്റെ ഭാര്യയാണ് ലിബിഷ. ഒരുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. പനങ്ങാട്ടൂരിലെ ഭാസ്‌കരന്‍-ലത ദമ്പതികളുടെ മകളാണ് ലിബിഷ. സഹോദരന്‍: ലിബിന്‍(ഗള്‍ഫ്).

Keywords:  Woman died after delivery, Kannur, News, Woman, Death, Police, Complaint, Allegation, Obituary, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia