SWISS-TOWER 24/07/2023

Obituary | പ്രസവത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു

 


പയ്യന്നൂര്‍: (KVARTHA) പ്രസവത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം യുവതി മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശിനിയായ യുവതിയാണ് മരിച്ചത്. കാങ്കോല്‍ നോര്‍ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന ബി ജെ പി കര്‍ഷക മോര്‍ച സംസ്ഥാന മീഡിയ കോ- കണ്‍വീനറും ഏറ്റുകുടുക്ക എല്‍ പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ സികെ രമേശന്റെ മകളുമായ വി ആതിരയാണ് (28) മരിച്ചത്.

Obituary |  പ്രസവത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവതി മരിച്ചു
മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം പാപ്പാരട്ട സമുദായ ശ്മാശനത്തില്‍ സംസ്‌കരിച്ചു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ആ തിരയുടെ വിവാഹം. പ്രസവത്തിനായി പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

പെട്ടെന്ന് ബ്ലഡ് പ്രഷര്‍ കുറയുകയും ആരോഗ്യ നില വഷളാവുകയും ചെയ്തതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല: ഭര്‍ത്താവ്: കെ വി അഭയ്. അമ്മ:വി അനുപ്രിയ. സഹോദരി: അനശ്വര.

Keywords:  Woman died after delivery, Kannur, News, Dead Body, Dead, Postmortem, Obituary, Delivery, Hospital, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia