Woman Died | 'ബലമായി പിടിച്ചുകൊണ്ടുപോയി ആക്രമണം; അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു'
Feb 12, 2024, 08:28 IST
ഇടുക്കി: (KVARTHA) ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചതായി പൊലീസ്. ഉടുമ്പന്‍ചോല പാറക്കല്‍ ഷീല(31)യാണ് മരിച്ചത്. തേനി മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തില്‍ അയല്‍വാസിയായ ശശികുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്.
ഉടുമ്പന്‍ചോല പൊലീസ് പറയുന്നത്: കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷീലയെ ശശി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു വ്യക്തിയുടെ എസ്റ്റേറ്റിലെ ജീവനക്കാരാണ് ഷീലയും ശശികുമാറും. ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.
ഷീല തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ, ഏലം ശേഖരിക്കുന്ന സ്റ്റോറിനടുത്തുവെച്ച് ഷീലയെ ശശികുമാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റ് ലയത്തിനുള്ളിലേക്ക് കൊണ്ടുപോയശേഷമാണ് കുപ്പിയില്‍ കരുതിയ പെട്രോള്‍ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തിയത്. വാതില്‍ പൊളിച്ചാണ് ഷീലയെ പുറത്തേക്കെടുത്തത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് തേനി മെഡികല്‍ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച (12.02.2024) പുലര്‍ചെയായിരുന്നു അന്ത്യം. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഭവത്തില്‍ പ്രതിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ നിലവില്‍ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News, Kerala, Kerala-News, Regional-News, Police-News, Woman, Died, Injured, Neighbour, Attack, Petrol, Fire, Hospital, Treatment, Hospital, Theni Medical College, Idukki News, Police, Custody, Woman died after being injured in neighbour's attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.